Friday, July 14, 2006

ആമുഖം

ഇത്‌ മോഹന്‍ലാലിന്റെയൊ ബ്ലെസ്സിയുടെയൊ തന്മാത്രയല്ല. ഒരു പദാര്‍ത്‌ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണികയാണല്ലൊ തന്മാത്ര. അതു പോലെ മനുഷ്യവംശത്തിന്റെ നല്ലതും ചീത്തതും ആയ എല്ലാ ഗുണങ്ങളുമുണ്ടെന്ന്‌ സ്വയം വിശ്വസിക്കുന്ന ഒരു ചെറിയ കണിക. ഒരല്‍പം രാസശാസ്ത്രം പഠിച്ചതിന്റെ ഹാംങ്ങോവറാണേ...

ഞാന്‍ അബ്ദുല്‍ ഗഫൂര്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം സ്വദേശി. ഇപ്പോള്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്നു. കുറെ നാളുകളായി ബ്ലൊഗിങ്ങിനെ കുറിച്ചു കേള്‍ക്കുന്നു. ഇക്കഴിഞ്ഞ വായനാദിനത്തില്‍ പത്രങ്ങളിലൂടെ കൂടുതല്‍ അറിഞ്ഞു. പിന്നെ ബൂലോക സംഗമത്തിന്റെ ടിവി, പത്ര വാര്‍ത്തകള്‍. ഇവയെല്ലാം എന്നെ ഇങ്ങോട്ടേക്ക്‌ ആകര്‍ഷിച്ചു. വക്കാരിയുടെ ഹൗ ടു സ്റ്റാര്‍ട്‌ വായിച്ചു പഠിച്ച്‌ ഒരു വിധം ഇവിടെയെത്തി. (നന്ദി വക്കാരിചേട്ടാ). ഇനി നിങ്ങളാണു പറയേണ്ടത്‌. ഈ റ്റൈപ്പിംഗ്‌ കുറച്ച്‌ പാടാണ്‌. ഒന്നു ശരിയായി വരാന്‍ കുറച്ച്‌ സമയമെടുക്കും. പിന്നീട്‌ കൂടുതല്‍ എഴുതാം.

22 Comments:

At July 14, 2006 10:13 PM, Anonymous Anonymous said...

ഹായ്...തന്മാത്ര..നല്ല സിനിമയാട്ടൊ..വേറെ ആരെങ്കിലും ഒന്നടിക്കണെന് മുന്‍പേ അടിക്കട്ടേ..

 
At July 14, 2006 10:15 PM, Anonymous Anonymous said...

രാസശാസ്ത്രം -> അതെന്താണ്? കെമിസ്റ്ററി ആണൊ? ഞാന്‍ വിചാരിച്ചു അതു രസതന്ത്രം ആണെന്ന്.

 
At July 14, 2006 11:31 PM, Blogger മുസാഫിര്‍ said...

സ്വാഗതം തന്മാത്ര!

 
At July 15, 2006 1:55 AM, Blogger Cibu C J (സിബു) said...

വക്കാരിയുടെ ലേഖനം വായിച്ചിട്ടും ഈ സെറ്റിംഗ്സ് മിസ്സായോ?

 
At July 15, 2006 8:50 AM, Anonymous Anonymous said...

കടാങ്കോട്ടൂ മാക്കത്തിന്റെ നാട്ടുകാരനാ?
സ്വാഗതം

 
At July 15, 2006 2:32 PM, Blogger തന്മാത്ര said...

LG,
തന്മാത്രയും രസതന്ത്രവുമായി ചലച്ചിത്രമയമാവേണ്ടെന്ന് കരുതി മനപൂര്‍വ്വം രാസശാസ്ത്രം ആക്കിയതാണേ. .പിന്നെ ജീവശാസ്ത്രം എന്നു പറയും പോലെ രാസശാസ്ത്രം എന്നും പറഞ്ഞുകൂടേ?!!!

 
At July 15, 2006 2:41 PM, Blogger myexperimentsandme said...

തന്റെ മാത്രേ.. സ്വാഗതം..

ഒരു നൂറു കമന്റിനുള്ള വകുപ്പുണ്ടാക്കിത്തരണോ?:)

എന്റെ അഭിപ്രായത്തില്‍ ബയോളജിയെ ജീവശാസ്ത്രം എന്നാണ് വിളിക്കുന്നതെങ്കില്‍ കെമിസ്ട്രിയെ രാസശാസ്ത്രം എന്നു തന്നെയാണ് വിളിക്കേണ്ടത്. പക്ഷേ എന്തൊകൊണ്ട് ബയോളജിയെ ബയോളജി എന്നു വിളിക്കുമ്പോള്‍ അതേ ക്ലാസ്സില്‍ പഠിക്കുന്ന കെമിസ്ട്രിയെ കെമിയോളജി എന്നു വിളിക്കുന്നില്ല. അങ്ങിനെനോക്കുമ്പോള്‍ കെമിയോളജി എന്നു വിളിക്കാത്തിടത്തോളം അതിനെ രാസശാസ്ത്രം എന്നു വിളിക്കാമോ?

ഒന്നും വേണ്ട അസ്ട്രോളജിയെ നമ്മള്‍ ജ്യോതിഷം എന്ന് വിളിക്കുന്നു. അപ്പോള്‍ ജ്യോതിശാസ്ത്രം എന്താണ്? അസ്ട്രോണമി ആണോ? (ഹായ്) അങ്ങിനെയാണെങ്കില്‍ ജീവശാസ്ത്രം ബയോണമി ആകേണ്ടതല്ലേ. ഈ വിവേചനത്തിനെതിരെയാണ് നമ്മള്‍ പ്രതികരിക്കേണ്ടത്-പ്രത്യേകിച്ചും വേറേ പണിയൊന്നുമില്ലെങ്കില്‍-അല്ലെങ്കില്‍ ചെയ്‌തുതീര്‍ക്കാന്‍ പറ്റാത്തത്ര പണിയുണ്ടെങ്കില്‍

അങ്ങിനെനോക്കുമ്പോള്‍ എന്താണ് ശാസ്ത്രം?

എന്തായാലും ഞാന്‍ മൂലം ഒരാള്‍ക്കെങ്കിലും ഈ ഭൂമുഖത്ത് എന്തെങ്കിലും പ്രയോജനം ഉണ്ടായല്ലോ.. സിബു പറഞ്ഞ സെറ്റിംഗ്‌സുകളും നോക്കിക്കാണുമല്ലോ അല്ലേ.

അപ്പോള്‍ ദമനകന്‍, അപ്പോള്‍ സ്വാഗതം.

 
At July 15, 2006 2:48 PM, Blogger Unknown said...

ബൂലോഗത്തിലേക്ക് സ്വാഗതം.

തന്മാത്ര..മാത്ര...ത്ര (എക്കോ ഇഫക്റ്റ്)
വീണ്ടാമതും സ്വാഗതം!!

 
At July 15, 2006 4:25 PM, Blogger Kalesh Kumar said...

അസ്സലാമലൈക്കം ഭായ്!
ബൂലോഗത്തിലേക്ക് സ്വാഗതം!
വക്കാരിശിഷ്യനാണല്ലേ. നന്നായി!
ഇമറാത്തിലെവിടാ?

 
At July 15, 2006 4:31 PM, Blogger Rasheed Chalil said...

ത്ന്മാത്രക്കു സ്വാഗതം

 
At July 15, 2006 5:56 PM, Blogger തന്മാത്ര said...

മുസാഫിര്‍,ദില്‍ബാസുരന്‍, ഇത്തിരിവെട്ടം...
നന്ദി,നന്ദി,നന്ദി...

സിബു,
ഇന്നലെ എല്ലാ സെറ്റിംഗ്സും ചെയ്യാന്‍ സമയം കിട്ടിയില്ല. ഇന്ന് ഒരു വിധം ചെയ്തിട്ടുണ്ട്‌.
നന്ദി...

തുളസി,
മാക്കത്തിന്റെ നാട്ടുകാരന്‍ തന്നെ.

വക്കാരിച്ചേട്ടാ,
ഞാന്‍ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി രാസശാസ്ത്രം എന്ന് ഉപയോഗിച്ചതാണേ...അതിന്‌ ഇത്രയൊക്കെ വധിക്കണോ??!!

കലേഷ്‌,
ഞാന്‍ മസാഫി മിനറല്‍ വാട്ടര്‍ കമ്പനിയിലാ. ഇപ്പോള്‍ ഇവിടം വിട്ട്‌ മറ്റൊരു ഗള്‍ഫ്‌ രാജ്യത്തേക്ക്‌ പോകാനൊരുങ്ങുന്നു.

 
At July 15, 2006 6:10 PM, Blogger myexperimentsandme said...

യ്യോ.. അത് വെറുതെ ഒരു ടൈം പാസ്സിനായിരുന്നു കേട്ടോ :)

 
At July 15, 2006 6:41 PM, Blogger സ്വാര്‍ത്ഥന്‍ said...

സ്വാഗതം ചങ്ങായീ‍ീ‍ീ‍ീ‍ീ‍ീ‍ീ...

അപ്പൊ ഇനി പറയാല്ലൊ, ഞാനും ഗഫൂര്‍ കാ ദോസ്ത് എന്ന്!!!

 
At July 15, 2006 7:24 PM, Blogger Adithyan said...

ചെറിയ കണികയ്ക്ക് ഒരു ചെറിയ സ്വാഗതം.

വക്കാരിമേന്‍ന്നേ, ഞാന്‍ എപ്പൊഴും പറയാറില്ലെ ഈ കമന്റില്‍ ഒക്കെ കേറി രണ്ടു പുറത്തില്‍ കവിയാതെ ഉപന്യസിയ്ക്കരുതെന്ന് :))

 
At July 15, 2006 7:25 PM, Blogger സു | Su said...

സ്വാഗതം :)

എല്‍ ജീ :) മാരുതി ദീക്ഷിത്തിനെ ഉപേക്ഷിച്ച് വേറെ ഫോട്ടോ വെച്ചോ?

 
At July 15, 2006 7:36 PM, Blogger ഉമേഷ്::Umesh said...

ഇപ്പോ ഫോട്ടോ മാറ്റുന്നതാണു ബ്ലോഗരുടെ ഹോബി. ആത്മാവു ഒരു ശരീരത്തെ ഉപേക്ഷിച്ചു വേറൊന്നിനെ സ്വീകരിക്കുന്നതു പോലെയാണെന്നാണു പാപ്പാന്‍ പറയുന്നതു്. അങ്ങേര്‍ ദിവസം അഞ്ചാറു തവണ മാറ്റും - സിനിമാപ്പാട്ടില്‍ നടികള്‍ വസ്ത്രം മാറുന്നതുപോലെ.

സൂവിന്റെ പടം ഞങ്ങളൊക്കെ കണ്ടല്ലോ. ഇനീ പ്രൊഫൈലിലും ഒരു പടം ഇടൂ. ചിരിക്കുന്ന പടം വേണം, കേട്ടോ :-)

എല്‍‌ജി കുറെക്കാലമായി ഉരുണ്ടുകളിക്കുന്നു. കുട്ട്യേടത്ത്യേ, പ്ലെയിന്‍ ടിക്കറ്റിനുള്ള കാശു ഞാന്‍ തരാം. അവിടെ വരെ പോയി എല്‍‌ജിയുടെ കമ്പ്ലീറ്റ് ഡീറ്റെയിത്സ് കളക്റ്റു ചെയ്തു്, പുറം തിരിയാതെ നില്‍ക്കുന്ന കുറേ പടവുമെടുത്തു്, എല്ലാം കൂടി ഒരു പോസ്റ്റിടൂ, പ്ലീസ്...

തന്മാത്ര വണ്ടറടിച്ചു നില്‍ക്കുന്നു. ഇനി ആയുസ്സില്‍ ഒന്നുമെഴുതില്ല. പാവം...

(പേടിക്കേണ്ടാ, ഞങ്ങള്‍ ബൂലോഗ ഓഫ്‌ടോപ്പിക് ഓര്‍ഗനൈസേഷന്‍ ഓഫ് മലയാലീസിന്റെ (BOOM...) പിരിവിനു വന്നതാണു്. ഞങ്ങളുടെ ഏറ്റവും വലിയ ആളിതു വരെ എത്തിയില്ല. ടൊറോണ്ടോയില്‍ നിന്നു വരണ്ടേ...)

 
At July 15, 2006 7:47 PM, Blogger ബിന്ദു said...

ശനിയാഴ്ച അല്ലെ, പ്ലെയിനെല്ലാം ലേറ്റ്‌ .
തന്മാത്രേ.. സ്വാഗതം. :)
മസാഫിയിലോ? അബുദാബി?

സൂ.. എപ്പോള്‍ എത്തി??

 
At July 15, 2006 9:44 PM, Blogger -B- said...

പ്ലീസ്.. എന്റെ ഒരു സ്വാഗതം കൂടി എടുക്കണേ...

സ്വാഗതം.

 
At July 16, 2006 7:41 AM, Anonymous Anonymous said...

ഹൈ, ബാക്കി എല്ലാരേം ഉമേഷേട്ടന്‍ കണ്ട് കഴിഞ്ഞൊ എന്നെ മാത്രം ഫോക്കസ് ചെയ്യാന്‍?
കുട്ട്യേട്ടത്തി ഫ്ലോറിഡായില്‍ വന്നല്‍ ഞാന്‍ അപ്പൊ ഫിലിക്ക് തിരിക്കും. :)

 
At July 16, 2006 7:59 AM, Blogger Visala Manaskan said...

സ്വാഗതം സുഹൃത്തേ..

 
At July 17, 2006 8:34 AM, Blogger ഇടിവാള്‍ said...

ഹലോ തന്മാത്രേ !
ഇമറാത്തില്‍ നിന്നും ഒരു ബ്ലോഗര്‍ വന്നിട്ട് എന്തേ ഞാനറിഞ്ഞില്ലാ....

ദാ പിടിച്ചോളൂ ഒരു ബിലേറ്റഡ് സ്വാഗതം !

 
At July 18, 2006 10:56 AM, Blogger Sreejith K. said...

സ്വാഗതം തന്മാത്രേ, നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

 

Post a Comment

<< Home