Sunday, July 23, 2006

'zidanes'

ഇന്നലെ 'മാധ്യമ വിചാര'ത്തില്‍ കണ്ടത്‌:
ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്സിലെ ഒരു തലക്കെട്ടിനെക്കുറിച്ചാണ്‌.
' CPM zidanes VS '
CPM - ലെ അച്ചടക്ക നടപടിയെക്കുറിച്ചാണ്‌.

ലോകകപ്പ്‌ ഫൈനലിലെ സിദാന്‍ - മാറ്റരാസി സംഭവത്തില്‍ നിന്ന്
നമ്മുടെ പത്രപ്രവര്‍ത്തകര്‍ ഒരു ക്രിയാപദം സൃഷ്ടിച്ചിരിക്കുന്നു!!!
നിര്‍ണ്ണായക ഘട്ടത്തില്‍, ഓര്‍ക്കാപ്പുറത്ത്‌, പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിക്കാതെയുള്ള
സിദാന്റെ പ്രവൃത്തിയില്‍ നിന്ന് ഇങ്ങനെ ഒരു പ്രയോഗം ഉണ്ടായിരിക്കുന്നു....

പന്ത്‌ ഭാഷാപണ്ഡിതരുടെ കോര്‍ട്ടിലിട്ട്‌ ഞാനിതാ മാറി നില്‍ക്കുന്നു...

5 Comments:

At July 23, 2006 10:03 AM, Blogger തന്മാത്ര said...

'zidanes'
പുതിയൊരു ഭാഷാപ്രയോഗത്തെ കുറിച്ച്‌...

 
At July 23, 2006 10:40 AM, Blogger Kuzhur Wilson said...

പുതിയ ഭാഷ
ആകാശ് മിട്ടായി
enna proyogam basheerintethanu.
zidanes enna puthiya vakku comminicate cheyynnu enkil
athu undakatte. alle ?
enne arum zidanes cheyyalle

 
At July 23, 2006 8:23 PM, Blogger തന്മാത്ര said...

പന്ത്‌ ഭാഷാപണ്ഡിതരുടെ കോര്‍ട്ടിലിട്ട്‌ ഞാനിതാ മാറി നില്‍ക്കുന്നു...

 
At July 24, 2006 8:21 AM, Anonymous Anonymous said...

വിശാഖം പറയുമ്പോലെ, ഒരു പുതിയ വാക്ക് ഉണ്ടാവട്ടെ. ആര്‍ക്കും പുതിയ വാക്കും പ്രയോഗാവും ഉണ്ടാക്കാനുള്ള അവകാശമുണ്ട്. പക്ഷേ പുതുതായി ഉണ്ടാക്കുന്നത് നിലനില്‍ക്കണമെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് മനസ്സിലാവുകയും അവരത് ഉപയോഗിക്കുകയും വേണം. ക്രിക്കറ്റ് രാജ്യമായ ഇന്ത്യയില്‍ സിഡാനെ അറിയാത്തവരായിരിക്കും ഭൂരിപക്ഷവും. അവര്‍ക്കൊക്കെ ഇതിന്റെ അര്‍ത്ഥം മനസ്സിലാവുമോ എന്തോ?

 
At July 24, 2006 7:08 PM, Blogger Sreejith K. said...

എന്തായാലും പുതിയ വാക്ക് എനിക്കിഷ്ടപെട്ടു. ഉപയോഗിക്കാനും കേള്‍ക്കാനും ഒരു രസമൊക്കെയുണ്ട്.

 

Post a Comment

<< Home