Sunday, July 23, 2006

'zidanes'

ഇന്നലെ 'മാധ്യമ വിചാര'ത്തില്‍ കണ്ടത്‌:
ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്സിലെ ഒരു തലക്കെട്ടിനെക്കുറിച്ചാണ്‌.
' CPM zidanes VS '
CPM - ലെ അച്ചടക്ക നടപടിയെക്കുറിച്ചാണ്‌.

ലോകകപ്പ്‌ ഫൈനലിലെ സിദാന്‍ - മാറ്റരാസി സംഭവത്തില്‍ നിന്ന്
നമ്മുടെ പത്രപ്രവര്‍ത്തകര്‍ ഒരു ക്രിയാപദം സൃഷ്ടിച്ചിരിക്കുന്നു!!!
നിര്‍ണ്ണായക ഘട്ടത്തില്‍, ഓര്‍ക്കാപ്പുറത്ത്‌, പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിക്കാതെയുള്ള
സിദാന്റെ പ്രവൃത്തിയില്‍ നിന്ന് ഇങ്ങനെ ഒരു പ്രയോഗം ഉണ്ടായിരിക്കുന്നു....

പന്ത്‌ ഭാഷാപണ്ഡിതരുടെ കോര്‍ട്ടിലിട്ട്‌ ഞാനിതാ മാറി നില്‍ക്കുന്നു...

Wednesday, July 19, 2006

ഇസ്രയേലില്‍ നിന്ന് ലെബനാനിലേക്ക്‌...

എന്നും നഷ്ടങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്ന യുദ്ധ ഭൂമിയില്‍ പെട്ട നിരപരാധികള്‍ക്ക്‌...

http://www.fromisraeltolebanon.org/

Tuesday, July 18, 2006

മൈലാഞ്ചി






എല്‍ ജി യ്ക്കും, പിന്നെ മൈലാഞ്ചി ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും...
(സ്വന്തം സൃഷ്ടിയല്ല കേട്ടോ...)

Monday, July 17, 2006

സമയം

ബൂലോഗത്തേക്ക് കടന്നു വന്നപ്പോള്‍ സ്വാഗതിച്ചവര്‍‌ക്കെല്ലാം നന്ദി...അരങ്ങേറ്റം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും പോസ്റ്റിയില്ലല്ലോ എന്ന വിഷമം ഉണ്ട്. സമയമാണ് വില്ലന്‍‌ .ദേവരാഗം പറഞ്ഞതുപോലെ ദിവസവും ബ്ലോഗണമെങ്കില്‍ ഹത്യകളൊരുപാട് നടത്തേണ്ടി വരും. ആപ്പീസിലാണെങ്കില്‍ ഇതിനൊന്നും സമയമില്ല. വീട്ടിലാണെങ്കില്‍ കമ്പ്യൂട്ടറില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ മോന്‍ കനിയണം. കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ തന്നെ അവന്‍ ഓടി വരും. പിന്നെ യന്ത്രത്തിന്റെ പൂര്‍‌ണ്ണനിയന്ത്രണം അവന്റേതാണ്. അവന്റെ ഒരുപാട് ഫോട്ടോകള്‍ സ്ലെയിഡ് ഷോയിലൂടെ കാണുക. അതാണ് അവന്റെ പ്രധാന ഹോബി. അതും ഇതും ഞെക്കി സിസ്റ്റം ‘ഖറാബാക്കേണ്ടെന്നു‘ കരുതി സ്ലെയിഡ് ഷോ ഇട്ടു കൊടുക്കും. പക്ഷെ, കുറെ കണ്ടു മടുക്കുമ്പോള്‍ വിദ്വാന്റെ ഭാവം മാറും. പിന്നെ അവനു കീ ബോര്‍ഡിലും മൌസിലും കളിക്കണം...എന്തെങ്കിലും നശിപ്പിക്കുന്നതു വരെ...ഇതൊഴിവാക്കാന്‍ ഇപ്പോള്‍ അവനെ പുറത്താക്കി വാതിലടച്ചിട്ടാണ് ബ്ലോഗുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ എന്നെ മറന്നു പോകും...
ഞാന്‍ ആലോചിച്ചു പോവുകയാണ് , നിങ്ങള്‍ക്കൊക്കെ എവിടെ നിന്നാണ് ഇത്രയും സമയം കിട്ടുന്നത്...ഇത്രയൊക്കെ ബ്ലോഗാന്‍ ...ദിനേന പിന്മൊഴികളില്‍ എത്രയെത്ര പോസ്റ്റുകളും, കമന്റുകളുമാണ് വരുന്നത്...അതിശയിച്ചുപോകുന്നു...ആര്‍ക്കും വേറെ ജ്വാലികളൊന്നുമില്ലേ?!..അതോ, ഇത് തന്നെയാണോ നിങ്ങളുടെയൊക്കെ ജ്വാലി??!!
വരമൊഴിയുമായി പരിചയപ്പെട്ടു വരുന്നതേയുള്ളൂ...എഴുതാന്‍ ശ്ശി സമയം എടുക്കുന്നു.കൂടുതല്‍ പിന്നീട്...എന്നെ സഹിക്കുന്നവര്‍‌ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി, നന്ദി...

Friday, July 14, 2006

ആമുഖം

ഇത്‌ മോഹന്‍ലാലിന്റെയൊ ബ്ലെസ്സിയുടെയൊ തന്മാത്രയല്ല. ഒരു പദാര്‍ത്‌ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണികയാണല്ലൊ തന്മാത്ര. അതു പോലെ മനുഷ്യവംശത്തിന്റെ നല്ലതും ചീത്തതും ആയ എല്ലാ ഗുണങ്ങളുമുണ്ടെന്ന്‌ സ്വയം വിശ്വസിക്കുന്ന ഒരു ചെറിയ കണിക. ഒരല്‍പം രാസശാസ്ത്രം പഠിച്ചതിന്റെ ഹാംങ്ങോവറാണേ...

ഞാന്‍ അബ്ദുല്‍ ഗഫൂര്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം സ്വദേശി. ഇപ്പോള്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്നു. കുറെ നാളുകളായി ബ്ലൊഗിങ്ങിനെ കുറിച്ചു കേള്‍ക്കുന്നു. ഇക്കഴിഞ്ഞ വായനാദിനത്തില്‍ പത്രങ്ങളിലൂടെ കൂടുതല്‍ അറിഞ്ഞു. പിന്നെ ബൂലോക സംഗമത്തിന്റെ ടിവി, പത്ര വാര്‍ത്തകള്‍. ഇവയെല്ലാം എന്നെ ഇങ്ങോട്ടേക്ക്‌ ആകര്‍ഷിച്ചു. വക്കാരിയുടെ ഹൗ ടു സ്റ്റാര്‍ട്‌ വായിച്ചു പഠിച്ച്‌ ഒരു വിധം ഇവിടെയെത്തി. (നന്ദി വക്കാരിചേട്ടാ). ഇനി നിങ്ങളാണു പറയേണ്ടത്‌. ഈ റ്റൈപ്പിംഗ്‌ കുറച്ച്‌ പാടാണ്‌. ഒന്നു ശരിയായി വരാന്‍ കുറച്ച്‌ സമയമെടുക്കും. പിന്നീട്‌ കൂടുതല്‍ എഴുതാം.