Tuesday, January 13, 2009

മര്‍ദ്ദന കേസും, മനുഷ്യാവകാശസംരക്ഷണവും...

മര്‍ദ്ദനകേസില്‍ ശിക്ഷ വിധിക്കപ്പെട്ട ആളാണത്രെ നമ്മുടെ നാട്ടിലെ മനുഷ്യാവകാശ സംരക്ഷണ ചുമതലയുള്ള എ.ഡി.ജി.പി.!!!

(സുദിനം കേസ്‌)

എന്തൊരു വിരോധാഭാസം....

Thursday, January 08, 2009

ഗാസ കേരള രാഷ്ട്രീയത്തില്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരമേധം, തെരെഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാ വിഷയമാവുകയാണ്‌. സി.പി.എമ്മും, എസ്‌.എഫ്‌.ഐ യുമൊക്കെ മുസ്ലിം വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ തെരുവിലിറങ്ങിത്തുടങ്ങിയിട്ടുണ്ട്‌. അതിന്‌ എങ്ങനെയെങ്കിലും തടയിടാന്‍ പറ്റുമോയെന്ന ആശങ്കയിലാണ്‌ ലീഗ്‌. തികച്ചും ത്രിശങ്കുവില്‍. ഇസ്രയേലിനെ അനുകൂലിക്കുന്ന മന്ത്രിസഭയില്‍ തുടരുകയും വേണം, സമുദായത്തിന്റെ മുമ്പില്‍ ഫലസ്തീന്‍ പ്രേമം പ്രകടിപ്പിക്കുകയും വേണം...പെടാപ്പാട്‌ പെടുകയാണ്‌ ലീഗ്‌. കോണ്‍ഗ്രസ്സാകട്ടെ, ഇതൊന്നും നമ്മുടെ അജണ്ടയിലുള്ള വിഷയമല്ലെന്ന ചിന്താഗതിയിലും...

Saturday, January 03, 2009

വീണ്ടും...

വളരെ നാളുകള്‍ക്ക്‌ ശേഷം ഞാനിവിടെ എത്തിയിരിക്കുന്നു വീണ്ടും... നീണ്ട ഇടവേളയുടെ കാരണമോര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല ഞാനിപ്പോള്‍. തിരിച്ചു വന്നപ്പോള്‍ പല പരിചിതരെയും കണ്ടതില്‍ വളരെ സന്തോഷം. പക്ഷെ, അതിലേറെ അപരിചിതരാണ്‌. രണ്ടര വര്‍ഷക്കാലത്തെ ഈ ഇടവേള പല പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു. പുതുവര്‍ഷത്തിന്റെ ഈ ദശാസന്ധിയിലും അനിശ്ചിതത്വം നീങ്ങിയതായി തോന്നുന്നില്ല. എങ്കിലും ഇവിടെ സജീവമാവാന്‍ ശ്രമിക്കാം...